പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിൻറെ എംഎൽഎ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച് എസ്എഫ്ഐ. രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.
പ്രദേശത്ത് പൊലീസ് വൻ സുരക്ഷ ഒരുക്കുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്‌തെങ്കിലും അതിനെ മറികടന്ന് പ്രവർത്തകർ എംഎൽഎ ഓഫീസിന് മുന്നിലെത്തി പ്രതിഷേധിച്ചു.
അത്ര എളുപ്പത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് കാല് കുത്താൻ അനുവദിക്കില്ലെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പ്രതികരിച്ചു.
പ്രതിഷേധത്തിൽ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. പൊലീസ് ബാരിക്കേട് മറികടന്ന് അകത്തു കടക്കാനാണ് പ്രവർത്തകരുടെ ശ്രമം. ഇവർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
രാഹുലിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കഴിഞ്ഞ ദിവസം ഉയർന്നു വന്നത്. ഇതിനെ തുടർന്ന് രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചിരുന്നു. എംഎൽഎ സ്ഥാനം രാജിവെക്കണം എന്നാവശ്യപ്പെട്ടാണ് നിലവിൽ എസ്എഫ്ഐ പ്രതിഷേധം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
