പയ്യന്നൂർ കോളേജിലെ എസ്എഫ്ഐ-കെഎസ്‌യു സംഘർഷം; ഏഴ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

SEPTEMBER 19, 2025, 9:44 PM

കണ്ണൂര്‍: പയ്യന്നൂര്‍ കോളേജിലുണ്ടായ എസ്എഫ്‌ഐ - കെഎസ്‌യു സംഘര്‍ഷത്തില്‍ 7 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. 

എസ്എഫ്‌ഐ നേതാക്കളായ ആഷിഷ്, അശ്വിന്‍, അഭിറാം കോറോം, നീരജ്, ആകാശ് പലിയേരി, ഹഫാം ഫൈസല്‍ എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡണ്ട് ഹഫാം ഫൈസലും കെഎസ്‌യു യൂണിറ്റ് പ്രസിഡണ്ട് ചാള്‍സ് സണ്ണിയും സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയിലാണ്.

vachakam
vachakam
vachakam

പരിക്കേറ്റ കെഎസ്‌യു യൂണിറ്റ് പ്രസിഡണ്ട് ചാള്‍സ് സണ്ണിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

സംഘര്‍ഷത്തില്‍ ചാള്‍ സണ്ണിക്ക് സാരമായ പരിക്കാണ് ഉണ്ടായത്. തലയില്‍ ആന്തരിക രക്തസ്രാവമുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി കെഎസ്‌യു നേതാക്കള്‍ പറഞ്ഞു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam