ക്ലിനിക് ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയില്‍

AUGUST 26, 2025, 5:07 AM

കോഴിക്കോട്: ഉള്ള്യേരിയില്‍ സ്വകാര്യ ക്ലിനിക് ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആള്‍ പിടിയില്‍. പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ജാസിമിനെയാണ് അത്തോളി പൊലീസ് പിടികൂടിയത്.

 ഇന്നലെ രാവിലെയാണ് ഈ സംഭവം നടക്കുന്നത്. പ്രതി ക്ലിനിക്കില്‍ എത്തിയ ശേഷം യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. 

സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്ന സാഹചര്യത്തിലാണ് പ്രതിക്കായി പൊലീസ് തെരച്ചില്‍ നടത്തിയത്. പീഡനശ്രമത്തിന് ശേഷം വസ്ത്രങ്ങള്‍ ഉപേക്ഷിച്ചാണ് പ്രതി കടന്നുകളഞ്ഞത്. വസ്ത്രത്തില്‍ നിന്ന് ലഭിച്ച ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam