കൊച്ചി: യുവനടി നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ അറസ്റ്റിലായ സംവിധായകനും മുന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്ത് എറണാകുളം സബ് ജയിലില്‍ തുടരുമെന്ന് റിപ്പോർട്ട്. ശനിയാഴ്ച രഞ്ജിത്തിനെ നേരിട്ട് കോടതിയില്‍ ഹാജരാക്കും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
പൊലീസിന്റെ കസ്റ്റഡി അപേക്ഷയും തുടര്‍ന്ന് ജാമ്യാപേക്ഷയും ശനിയാഴ്ച പരിഗണിക്കും. സബ് ജയിലിലേക്ക് മാറ്റുന്നതിന് മുമ്പ് “എല്ലാം തെളിയും” എന്നായിരുന്നു രഞ്ജിത്തിന്റെ മാധ്യമങ്ങളോടുള്ള പ്രതികരണം. ഒളിവില്‍ പോകുന്നതിനിടെ തൊടുപുഴ മുട്ടത്ത് നിന്ന് പിടികൂടിയ രഞ്ജിത്ത് രാത്രി മുഴുവന്‍ എറണാകുളം ജനറല്‍ ആശുപത്രിയിലായിരുന്നു. രക്തസമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കിടെ ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ അവഗണിച്ചെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
രാവിലെ ഏഴ് മണിയോടെ കൊച്ചി മരടിലെ മജിസ്ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയ ശേഷം രഞ്ജിത്തിനെ രണ്ട് ആഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. തുടര്‍ന്നാണ് സബ് ജയിലിലേക്ക് മാറ്റിയത്.
ഫോര്‍ട്ട് കൊച്ചിയിലെ ഷൂട്ടിംഗ് സെറ്റില്‍ ഈ മാസം ജനുവരിയില്‍ യുവനടിക്കെതിരെ കാരവനിനുള്ളില്‍ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. മാനസികാഘാതത്തിലായ നടി കഴിഞ്ഞ ആഴ്ചയാണ് പരാതി നല്‍കിയത്. തുടര്‍ന്ന് ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് രഹസ്യ അന്വേഷണത്തിന് ശേഷം രഞ്ജിത്തിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഷൂട്ടിംഗ് സൈറ്റില്‍ ഉണ്ടായിരുന്ന മറ്റ് ചലച്ചിത്ര പ്രവര്‍ത്തകരെയും ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
