കൊല്ലം: പ്ലസ് വൺ വിദ്യാർഥിനിയെ ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം കുളത്തൂപ്പുഴ സാംനഗറിൽ താമസിക്കുന്ന ഷൈജു ഭവനിൽ സജീവിനെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തത്.
ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച പെൺകുട്ടിയെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. വൈദ്യപരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം വീട്ടുകാർ അറിയുന്നത്.
ആശുപത്രി അധികൃതർ വിവരം പൊലീസിൽ അറിയിച്ചു. അഞ്ചൽ പോലീസ് പെൺകുട്ടിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി സജീവിനെ അറസ്റ്റു ചെയ്യുകയായിരുന്നു.
അഞ്ചൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പതിനാറു വയസുളള പെൺകുട്ടിയും ഇരുപത്തിയൊന്നുകാരനായ സജീവും തമ്മിൽ കടയിൽ വച്ചാണ് പരിചയപ്പെട്ടത്.
പെൺകുട്ടിയുടെ ഫോൺനമ്പർ വാങ്ങി സജീവ് അടുപ്പം തുടർന്നു. പരിചയം പ്രണയത്തിലേക്ക് വഴിമാറിയതോടെ പെൺകുട്ടിയെ ലൈംഗീകമായിപീഡിപ്പിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്