സെക്‌സ് റാക്കറ്റ് കേസ്; ഒളിവിലായിരുന്ന പൊലീസ് ഡ്രൈവര്‍മാര്‍ കസ്റ്റഡിയില്‍

JUNE 16, 2025, 10:17 PM

കോഴിക്കോട്: മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസില്‍ ഒളിവിലായിരുന്ന പൊലീസ് ഡ്രൈവര്‍മാര്‍ കസ്റ്റഡിയില്‍. ഡ്രൈവര്‍മാരായ ഷൈജിത്ത്, സനിത് എന്നിവരാണ് പിടിയിലായത്.

താമരശ്ശേരിയില്‍ നിന്നാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. സെക്‌സ് റാക്കറ്റ് കേന്ദ്രത്തിന്റെ നടത്തിപ്പില്‍ ഇവര്‍ക്ക് മുഖ്യപങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

നടത്തിപ്പുകാരന്റെ കയ്യില്‍ നിന്ന് ഇവരുടെ അക്കൗണ്ടിലേക്ക് വന്‍തോതില്‍ പണം വന്നതായും കണ്ടെത്തിയിരുന്നു. താമരശ്ശേരി കോരങ്ങാട് വെച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

vachakam
vachakam
vachakam

താമരശ്ശേരിയില്‍ തന്നെ ആള്‍പ്പാര്‍പ്പില്ലാത്ത ഒരു വീടിന്റെ മുകള്‍ നിലയിലാണ് ഇവര്‍ ഒളിവില്‍ കഴിഞ്ഞത്. കേസിലെ ഒന്നാം പ്രതി ബിന്ദുവിന്റെ ഭര്‍ത്താവ് രാജുവിന്റെ ഉടമസ്ഥതയിലുള്ള കാറില്‍ സഞ്ചരിക്കുന്നതിനിടെയാണ് പിടിയിലാവുന്നത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam