ഡല്‍ഹി: ലൈംഗിക വിദ്യാഭ്യാസം ചെറുപ്രായത്തിലെ വേണമെന്നും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും സുപ്രീം കോടതി.
ഒൻപതുമുതൽ 12 വരെ കാസുകളിലായി ചുരുക്കേണ്ടതില്ലെന്നും കുട്ടികൾ വളരെ നേരത്തേ തന്നെ ലൈംഗിക വിദ്യാഭ്യാസം നേടേണ്ടതുണ്ടെന്നുമാണ് കോടതി നിരീക്ഷണം. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി ഉള്‍പ്പെട്ട ഉത്തര്‍പ്രദേശിലെ കേസില്‍ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
ബാലനീതി ബോര്‍ഡ് നിശ്ചയിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും അടിസ്ഥാനമാക്കി 15കാരനായ പ്രതിയെ വിട്ടയയ്ക്കാന്‍ കോടതി നിര്‍ദേശിച്ചു. കേസില്‍ ഉത്തര്‍പ്രദേശിലെ സ്‌കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നുണ്ടോയെന്നതില്‍ കോടതി സത്യവാങ്മൂലം തേടിയിരുന്നു. 9-12 വരെ ക്ലാസില്‍ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാണെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. തുടര്‍ന്നാണ് ലൈംഗിക വിദ്യാഭ്യാസം ചെറുപ്രായത്തിലെ വേണ്ടതാണ് എന്നാ നിര്‍ദേശം കോടതി മുന്നോട്ടുവെച്ചത്.
പ്രായപൂർത്തിയായതിനുശേഷം സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചും അതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട ശ്രദ്ധയും മുൻകരുതലുകളുംമെല്ലാം കുട്ടികൾ നേരത്തേ മനസിലാക്കേണ്ടതുണ്ട്. ഇക്കാര്യങ്ങൾ കുട്ടികളിലേക്ക് എത്തിക്കുന്നതിനായി ബന്ധപ്പെട്ട അധികൃതർ ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ 15 കാരന്ജാമ്യം അനുവദിച്ചത് സ്ഥിരീകരിച്ചുകൊണ്ട് ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്. കേസിൽ പ്രതിയും ഇരയും കൗമാരക്കാരാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
