കൊച്ചി: കേരള ഹൈക്കോടതിയിലെ ഏഴ് അഡീഷണൽ ജഡ്ജിമാരെ സ്ഥിരം ജഡ്ജിമാരായി നിയമിച്ചു.അഡീഷണൽ ജഡ്ജിമാരായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന ന്യായാധിപന്‍മാരെ കേരള ഹൈക്കോടതിയിലെ നിലവിലെ ഒഴിവുകളിലേക്കാണ് സ്ഥിരപ്പെടുത്തിയത്.
സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം രാഷ്ട്രപതി ദ്രൗപതി മുർമുവാണ് ഉത്തരവ് പുറത്തുവിട്ടത്. പിന്നാലെ കേന്ദ്ര നിയമ മന്ത്രാലയം ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചത്.
ജസ്റ്റിസ് മുല്ലപ്പള്ളി അബ്ദുൽ അസീസ് അബ്ദുൽ ഹക്കിം, ജസ്റ്റിസ് ശ്യാം കുമാർ വി.എം, ജസ്റ്റിസ് ഹരിശങ്കർ വിജയൻ മേനോൻ, ജസ്റ്റിസ് മനു ശ്രീധരൻ നായർ, ജസ്റ്റിസ് ഈശ്വരൻ സുബ്രഹ്മണി, ജസ്റ്റിസ് മനോജ് പി. മാധവൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരെയാണ് സ്ഥിരം ജഡ്ജിമാരായി നിയമിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
