ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുളള നിയമനങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി

JULY 30, 2026, 1:01 AM

തിരുവനന്തപുരം: ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുളള നിയമനങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടിയായി സംസ്ഥാന സർക്കാരിന്റെ നിലപാട് മാറ്റം.

 38 തസ്തികകളിലേക്ക് കേരള ദേവസ്വം റിക്രൂട്ട്മെന്ർറ് ബോർഡ് വഴി പരീക്ഷ നടത്തിയത് കഴിഞ്ഞ വർഷം ജൂലൈയിൽ. പലതിലും ചുരുക്കപ്പട്ടികയായി.

പക്ഷേ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനും നിയമനത്തിനും കോടതി വ്യവഹാരങ്ങൾ തടസ്സമായി. നിയമന അധികാരം മാനേജ്മെന്റ് കമ്മിറ്റിക്കെന്നും കെഡിആർബിക്ക് അല്ലെന്നും കാട്ടി ദേവസ്വം എംപ്ലോയീസ് യൂണിയൻ കോടതിയിലെത്തി.

vachakam
vachakam
vachakam

ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അനുകൂലമായി വിധിച്ചു.സുപ്രീം കോടതി ഇത് സ്റ്റേ ചെയ്തു.താത്കാലിക ജീവനക്കാർക്ക് വേണ്ടിയായിരുന്നു എംപ്ലോയീസ് യൂണിയന്ർറെ ഹർജിയെങ്കിൽ, ഉദ്യോഗാർത്ഥികൾക്കും റിക്രൂട്ട്മെന്ർറ് ബോർഡിനും അനുകൂല നിലപാടാണ് സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ സ്വീകരിച്ചിരുന്നത്.

അതിലാണിപ്പോൾ യു ടേൺ. കോടതിയിൽ നൽകിയ അപ്പീൽ സർക്കാർ പിൻവലിച്ചു.   താത്കാലികക്കാർക്ക് നിയമനം നൽകുന്നതിൽ യുഡിഎഫിന് ഇരട്ടത്താപ്പാണോയെന്ന ചോദ്യമാണ് ഗുരുവായൂർ ദേവസ്വം ബോർഡിന്റെ വിവിധ തസ്തികകളിലേക്ക് പരീക്ഷയെഴുതിയവർ ചോദിക്കുന്നത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam