തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വിദ്യാർത്ഥികളുമായി പോയ സ്കൂൾ വാൻ അപകടത്തിൽപ്പെട്ടു. നെയ്യാറ്റിൻകര പ്ലാമൂട്ടുകടയിൽ ഇന്ന് വൈകിട്ടാണ് അപകടമുണ്ടായത്. ന്യൂ ജ്യോതി പബ്ലിക് സ്കൂളിന്റെ വാനാണ് റോഡരികിലെ തോട്ടിലേക്ക് തലകീഴായി മറിഞ്ഞത്.
സ്കൂൾ വിട്ട് കുട്ടികളെ വീടുകളിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട വാൻ റോഡിൽ നിന്ന് തെന്നിമാറി വെള്ളമില്ലാത്ത തോട്ടിലേക്ക് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
അപകടത്തിൽ അഞ്ച് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കുട്ടികളുടെ കൈകൾക്കും കാലുകൾക്കുമാണ് ചെറിയ പരിക്കേറ്റത്. എല്ലാവരെയും ഉടൻ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.
ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
