സ്കൂൾ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ പ്രവർത്തനം എങ്ങനെ വേണമെന്ന് സ്കൂൾ അധികൃതർക്ക് തീരുമാനിക്കാം; നിർണായക തീരുമാനവുമായി ഹൈക്കോടതി

JULY 1, 2024, 1:27 PM

എറണാകുളം: സ്കൂൾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട   രാഷ്ട്രീയ പ്രവർത്തനം എങ്ങനെ വേണമെന്ന് സ്കൂൾ അധികൃതർക്ക്  തീരുമാനിക്കാമെന്ന നിർണായക നിലപാടുമായി ഹൈക്കോടതി. സ്കൂളിന് എന്തെങ്കിലും സഹായം ആവശ്യമെങ്കിൽ  വിദ്യാഭ്യാസ വകുപ്പ് നൽകണം എന്നും കോടതി വ്യക്തമാക്കി.

സ്കൂൾ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയം നിരോധിക്കണമെന്ന കണ്ണൂർ പട്ടാന്നൂർ ഹയർ സെക്കന്ററി സ്കൂളിലെ പ്രധാന അധ്യാപിക നൽകിയ ഹർജിയിലാണ് ഉത്തരവ് ഉണ്ടായത്. ഹർജിയിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു.

അതേസമയം സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പ്രവർത്തനം ബുദ്ധിമുട്ടുണ്ടാക്കുന്നതിനാൽ നിരോധിക്കണമെന്നാവശ്യപ്പെട്ട് സ്കൂളിലെ പ്രധാന അദ്ധ്യാപികയായ ബിന്ദു വേങ്ങാട്ടേരി ആണ് ഹർജി നൽകിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam