ദില്ലി: കേരള ഹൈക്കോടതിക്കെതിരെ ശക്തമായ വിമർശനവുമായി സുപ്രീംകോടതി. ക്രിമിനൽ കേസുകളിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകുന്നതിലാണ് വിമർശനം.
സെഷൻസ് കോടതികളെ സമീപിക്കാത്ത പ്രതികൾക്ക് ഹൈക്കോടതി നേരിട്ട് ജാമ്യം നൽകുന്നതിലാണ് വിമർശനം.
രാജ്യത്ത് മറ്റൊരു ഹൈക്കോടതിയിലും സമാനമായ സാഹചര്യം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി പ്രതികൾ മുൻകൂർ ജാമ്യത്തിനായി ആദ്യം സമീപിക്കേണ്ടത് സെഷൻസ് കോടതിയിലാണെന്ന് ചൂണ്ടിക്കാട്ടി.
ഈ വിഷയം പരിശോധിക്കാൻ മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്രയെ സുപ്രീം കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചു. കൂടാതെ കേരള ഹൈക്കോടതിക്ക് വിശദീകരണം തേടി നോട്ടീസുമയച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്