തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യേപേക്ഷയില്‍ ഹാജരാക്കിയ മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജം എന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ പ്രതിപക്ഷ നേതാവ്.
ന്യൂറോ രോഗത്തിന് ബിപി പരിശോധിച്ചാൽ മതിയോ? ജനറൽ ആശുപത്രിയിലെ ഡോക്ടറെ സ്വാധീനിച്ച് രണ്ടാമത്തെ മെഡിക്കൽ പരിശോധന അട്ടിമറിച്ചുവെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
രാഹുലിന്‍റെ ആരോഗ്യം മോശം ആയിരുന്നു. പ്രമുഖ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. കൂടുതൽ ചികിത്സയ്ക്ക് ബംഗളൂരുവിലേക്ക് 15 ന് കൊണ്ട് പോകാൻ ഇരുന്നതാണ്.
ജനറൽ ആശുപത്രിയിൽ നിന്ന് വ്യാജ സർട്ടിഫിക്കറ്റ് കൊടുത്തുവെന്നും ആശുപത്രിയിലെ ഡോക്ടർ, പോലീസ് എല്ലാവരും ജാമ്യം നിഷേധിക്കാൻ അധികാരം ദുർവിനിയോഗം ചെയ്തുവെന്നും നിയമ വിരുദ്ധമായി ഇടപെടൽ നടത്തിയ ഒരു ഉദ്യോഗസ്ഥനേയും വെറുതെ വിടില്ലെന്നും വിഡി സതീശൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്