മർകസിൽ സമസ്ത സ്ഥാപകദിനാചരണം പ്രൗഢമായി

JUNE 26, 2025, 9:18 AM

സമസ്ത മുസ്‌ലിം സമൂഹത്തെ പുനർനിർമിച്ച പ്രസ്ഥാനം: കാന്തപുരം

കോഴിക്കോട്: പല നിലയിൽ അരക്ഷിതാവസ്ഥ നേരിട്ട കാലത്ത് മുസ്‌ലിം സമൂഹത്തെ അറിവുകൊണ്ടും ആശയം കൊണ്ടും പുനർനിർമിച്ച പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയെന്ന് ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. 100 -ാം സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് മർകസിൽ നടന്ന പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ പാരമ്പര്യ ഇസ്‌ലാമിന്റെ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിലും സാമുദായിക ഐക്യവും പുരോഗതിയും സാധ്യമാക്കുന്നതിലും മുസ്‌ലിം സമൂഹത്തെ അഭിവൃദ്ധിപ്പെടുത്തുന്നതിലും സമസ്ത നിർവഹിച്ച പങ്ക് വളരെ വലതുതാണെന്നും കാന്തപുരം പറഞ്ഞു.

ചടങ്ങിൽ സമസ്ത മുശാവറ അംഗങ്ങളുടെ നേതൃത്വത്തിൽ പതാകയുയർത്തി. മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി സന്ദേശ പ്രഭാഷണം നടത്തി. വി.പി.എം. ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. കെ.കെ. അഹ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, ബശീർ സഖാഫി കൈപ്പുറം, ഉമറലി സഖാഫി എടപ്പുലം, മുഹ്‌യിദ്ദീൻ സഅദി കൊട്ടുക്കര, നൗശാദ് സഖാഫി കൂരാറ, അബ്ദുൽ ഗഫൂർ അസ്ഹരി, അബ്ദുല്ല സഖാഫി മലയമ്മ, അബ്ദുസ്സത്താർ കാമിൽ സഖാഫി, അബ്ദുറഹ്മാൻ സഖാഫി വാണിയമ്പലം, വിവിധ കീഴ്ഘടകങ്ങളുടെ സാരഥികൾ, പ്രവർത്തകർ എന്നിവർ സംബന്ധിച്ചു. ദിനാചരണത്തിന്റെ ഭാഗമായി മർകസ് വിദ്യാർത്ഥി യൂണിയൻ ഇഹ്‌യാഉസ്സുന്ന സംഘടിപ്പിച്ച ചരിത്ര പഠനക്ലാസിൽ അബൂബക്കർ സഖാഫി പന്നൂർ വിഷയമവതരിപ്പിച്ചു. വിവിധയിടങ്ങളിലെ മർകസ് സ്ഥാപനങ്ങളിലും സ്‌കൂളുകളിലും വിപുലമായ ദിനാചരണ പരിപാടികൾ നടന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam