വെളിയങ്കോട്: ഉണ്ണി സ്മാരക ഗ്രന്ഥാലയത്തിലേക്ക് എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് പുസ്തകവിതരണം നടത്തിക്കൊണ്ട് പൊന്നാനി എം.എൽ.എ. പി നന്ദകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
എൽ.എസ്.എസ്, യു.എസ്.എസ്., എസ്.എസ്.എൽ.സി, +2 ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും നേപ്പാളിൽ വെച്ചു നടന്ന യോഗാചാമ്പ്യൻഷിപ് നേടിയ വിദ്യാർത്ഥിയേയും അനുമോദിച്ച് എം.എൽ.എ ഉപഹാരങ്ങൾ നൽകി.
അമേരിക്കൻ മലയാളി എഴുത്തുകാരനായ സാം നീലാമ്പള്ളിയുടെ 'അലാസ്‌ക' പുസ്തകപ്രകാശനം എം.എൽ.എ നിർവ്വഹിച്ചു. തുടർന്ന് എഴുത്തുകാരനായ അബ്ദുൾ പുന്നയൂർക്കുളത്തിനെ അദ്ദേഹം ഉപഹാരം നൽകി ആദരിച്ചു.
സജീഷ് പെരുമുടിശ്ശേരി സ്വാഗതം പറഞ്ഞു. വെളിയങ്കോട് ഗ്രാമപഞ്ചായത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സെയ്ത് പുഴക്കര അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പി. പ്രിയ, വായനശാലാ സെക്രട്ടറി, സി.കെ. ബാലൻ എന്നിവർ സംസാരിച്ചു.
വായനശാലാ ഭാരവാഹി അജയൻ നന്ദിയും പറഞ്ഞു.
അബ്ദുൾ പുന്നയൂർക്കുളം
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
