കോട്ടയം: മന്ത്രിസ്ഥാനത്തിന് ചേർന്ന പദപ്രയോഗം അല്ല സജി ചെറിയാൻ നടത്തിയതെന്ന് മോൻസ് ജോസഫ്.
സജി ചെറിയാൻ്റെ പ്രതികരണം നിർഭാഗ്യകരമാണെന്നും പ്രസ്താവന മന്ത്രിസ്ഥാനത്തെ കളങ്കപ്പെടുത്തുന്നുവെന്നും മോൻസ് ജോസഫ് കുറ്റപ്പെടുത്തി.
ക്രൈസ്തവ സഭയുടെ മതമേലധ്യക്ഷന്മാർ മതേതരത്വം ഉയർത്തിപ്പിടിക്കുന്നവരാണെന്നും മോൻസ് ജോസഫ് പ്രതികരിച്ചു.
പ്രസ്താവന പിൻവലിച്ച് മാപ്പ് പറയാൻ സജി ചെറിയാൻ തയ്യാറാകണമെന്നും മോൻസ് ജോസഫ് ആവശ്യപ്പെട്ടു.
കേരള കോൺഗ്രസ് അടിയന്തരയോഗം ചേർന്ന് മന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം അറിയിക്കുമെന്നും മോൻസ് ജോസഫ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്