പിറവത്ത് എൽഡിഎഫ് സ്ഥാനാർഥിയായി സാബു കെ. ജേക്കബ്

MARCH 5, 2026, 8:59 PM

എറണാകുളം: നിയമസഭാ തെരഞ്ഞെടുപ്പിൽ പിറവം നിയോജകമണ്ഡലത്തിൽ സാബു കെ. ജേക്കബ് എൽഡിഎഫ് സ്ഥാനാർഥിയാകുമെന്ന് റിപ്പോർട്ട്. അടുത്തിടെയാണ് പ്രാദേശിക പ്രശ്നങ്ങളെ തുടർന്ന് സാബു കോൺഗ്രസ് വിട്ട് കേരള കോൺഗ്രസ് (എം) പാർട്ടിയിൽ ചേർന്നത്.

പിറവം നഗരസഭ ചെയർമാനായും പിറവം പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ച അനുഭവമുള്ള സാബു കെ. ജേക്കബ്, കേരള കോൺഗ്രസ് (എം) സ്ഥാനാർഥി പട്ടികയിലെ ആദ്യ പേരുകളിലൊന്നാണ്. പിറവം മണ്ഡലത്തിൽ സാബുവിന് ഉള്ള ശക്തമായ പ്രാദേശിക സ്വാധീനമാണ് അദ്ദേഹത്തെ സ്ഥാനാർഥിയായി പരിഗണിക്കാൻ പ്രധാന കാരണം.

ഇപ്പോൾ പിറവം മണ്ഡലത്തിലെ സിറ്റിങ് എംഎൽഎയായ അനൂപ് ജേക്കബി (കേരള കോൺഗ്രസ്) നെതിരെ ശക്തമായ മത്സരമുണ്ടാക്കാൻ സാബുവിന് കഴിയുമെന്നാണ് എൽഡിഎഫ് പ്രതീക്ഷിക്കുന്നത്.

vachakam
vachakam
vachakam

അതേസമയം, ഓർത്തഡോക്സ് വിഭാഗക്കാരനായ സാബു കെ. ജേക്കബിനെ സ്ഥാനാർഥിയാക്കുന്നതിൽ യാക്കോബായ വിഭാഗത്തിന് എതിർപ്പുണ്ടെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam