30 പവൻ എവിടെപ്പോയി? ശബരിമലയിലെ കൊടിമരത്തിൽ ഉപയോഗിച്ചതിന്റെ ബാക്കി സ്വർണത്തിന്റെ കണക്കില്ല

FEBRUARY 17, 2026, 11:50 PM

പത്തനംതിട്ട: ശബരിമലയിലെ കൊടിമരത്തിൽ ഉപയോഗിച്ചതിന്റെ ബാക്കി സ്വർണത്തിന്റെ കണക്കില്ലെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടും പുറത്ത് വരുന്നു.

കൊടിമര പുനഃപ്രതിഷ്ഠയ്ക്കായി 9 കിലോ 570 ഗ്രാം സ്വർണമാണ് ദേവസ്വം ബോർഡിൻറെ കയ്യിലുണ്ടായിരുന്നത്. ഇതിൽ 9 കിലോ 340 ഗ്രാം സ്വർണമാണ് കൊടിമര പുനഃപ്രതിഷ്ഠയ്ക്കായി ഉപയോഗിച്ചത്. ബാക്കി വന്ന 30 പവൻ സ്വർണത്തിൻറെ കണക്കുകൾ ദേവസ്വം ബോർഡിൻറെ പക്കൽ ഇല്ല.

 30 പവൻ സ്വർണം ബാക്കി വന്നെന്നാണ് ദേവസ്വം ബോർഡിന്റെ അനുമാനം. ഈ സ്വർണം താഴികക്കുടത്തിൽ പൂശുകയോ സ്‌ട്രോങ് റൂമിൽ സൂക്ഷിക്കുകയോ ചെയ്തിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത കുറവുണ്ട്. സംഭവത്തിൽ ദേവസ്വം വിജിലൻസിന്റെ സംശയം ശരിവെക്കുകയാണ് സംസ്ഥാന വിജിലൻസും. 

vachakam
vachakam
vachakam

 കൊടിമര പുനഃപ്രതിഷ്ഠയ്ക്കായി ഭക്തർ സംഭാവന ചെയ്ത 412 ഗ്രാം സ്വർണം ഉൾപ്പെടെയുള്ള സ്വർണത്തിൻറെ കണക്കുകളാണ് ഇല്ലാത്തത്. 27 ഭക്തരിൽ നിന്ന് സംഭാവനയായി ലഭിച്ച 412 ഗ്രാം സ്വർണമാണ് കാണാതായിരിക്കുന്നത്. എന്നാൽ ഇതിൽ ചില ഭക്തർ നൽകിയ സ്വർണത്തിന് രേഖകളില്ല. 27ൽ 12 പേർക്കും രസീത് നൽകാതെയാണ് സംഭാവന സ്വീകരിച്ചിരിക്കുന്നത്.

സംഭാവന നൽകിയവരിൽ സിനിമ നടന്മാരും നിർമാതാക്കളുമുൾപ്പെടെയുള്ളവർ ഉൾപ്പെട്ടിട്ടുണ്ടെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ചിലരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. സംഭാവന നൽകിയ മറ്റുള്ളവരുടെ മൊഴി ഈ ആഴ്ച്ച തന്നെ രേഖപ്പെടുത്തുമെന്ന് വിജിലൻസ് അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam