തരൂരിന്റേത് ബിജെപി ആശയത്തിനുള്ള പിന്തുണയെന്ന് മുഹമ്മദ് റിയാസ്

JANUARY 23, 2024, 3:45 PM

തിരുവനന്തപുരം: ശശി തരൂർ പോസ്റ്റ് ചെയ്ത രാംലല്ലയുടെ ചിത്രം രാഷ്ട്രീയ വിവാദങ്ങളിലേക്ക് ഇടം പിടിച്ചിരിക്കുകയാണ്. കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ബിജെപി ആർഎസ്എസ് അനുഭാവം കാണിക്കുന്നുണ്ടെന്നും, മതരാഷ്ട്രീയ വാദത്തിന് എതിരായ രാഷ്ട്രീയമാണ് കോൺഗ്രസ് മുന്നോട്ട് വെക്കേണ്ടതെന്നും മന്ത്രി മുഹമ്മദ്‌ റിയാസ് പറഞ്ഞു.

ബാബറി മസ്ജിദ് കേവലം ഒരു മുസ്ലിം മതാരാധന കേന്ദ്രം മാത്രം ആയിരുന്നില്ലെന്നും ശശി തരൂരിന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ ബിജെപി ആശയത്തിനുള്ള പിന്തുണയാണെന്നും മന്ത്രി പറഞ്ഞു.

ഡികെ ശിവകുമാറും ഫേസ്ബുക്കിൽ പങ്കുവെച്ചത് ബിജെപി ആശയത്തിനുള്ള പിന്തുണയാണ്. ഭരണത്തെ മതവുമായി കൂട്ടിചേർക്കാൻ നോക്കുന്നു എന്നതാണ് പ്രശ്നമെന്നും ഈ രാഷ്ട്രീയത്തോടുള്ള ഐക്ക്യപ്പെടലാണ് കോൺഗ്രസ്സ് നേതാക്കളുടെ പിന്തുണഎന്നും മന്ത്രി മുഹമ്മദ് റിയാസ് വിമർശിച്ചു.

vachakam
vachakam
vachakam

അതേസമയം താൻ പോസ്റ്റ് ചെയ്‌ത രാംലല്ലയുടെ ചിത്രം തെറ്റായി വ്യാഖാനിച്ചെന്ന് ശശി തരൂർ പറ‍ഞ്ഞു. ജയ് ശ്രീറാം എന്നത് രാഷ്ട്രീയ മുദ്രവാക്യമായതിനാൽ മനഃപൂർവം ഉപയോഗിച്ചു. സിയാറാം എന്ന് എഴുതിയത് മനഃപൂർവം. സ്വന്തം രീതിയിൽ വിശ്വാസത്തെ മുന്നോട്ട് കൊണ്ടുപോകണം.

അയോധ്യ ക്ഷേത്രത്തിൽ പോകുമെന്ന് ശശി തരൂർ ആവർത്തിച്ചു. ശ്രീരാമനെ ബിജെപിക്ക് വിട്ടുകൊടുക്കില്ല. രാമനെ പ്രാർഥിക്കുന്നവരെല്ലാം ബിജെപിയുമല്ലെന്നും അദ്ദേഹം പറഞ്ഞു.


vachakam
vachakam
vachakam

  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam