കൊച്ചി : മാത്യു കുഴൽനാടനെതിരെ ഭൂമികയ്യേറ്റത്തിന് റവന്യു വകുപ്പ് കേസ് എടുത്തു. ആധാരത്തിലുള്ളതിനേക്കാൾ 50 സെന്റ് സർക്കാർ അധിക ഭൂമി കൈവശം വച്ചതിനാണ് ഭൂസംരക്ഷണ നിയമ പ്രകരം കേസെടുത്തത്.
ഹിയറിങ്ങിന് ഹാജരാകാൻ മാത്യുവിന് നോട്ടീസ് നൽകി.
READ MORE: മാത്യു കുഴൽനാടൻ എംഎൽഎ സർക്കാർ ഭൂമി കയ്യേറിയിട്ടില്ലെന്ന് റിസോർട്ടും ഭൂമിയും വിറ്റ കൊല്ലം സ്വദേശി
2021 ലാണ് മൂന്ന് ആധാരങ്ങളിലായി ചിന്നക്കനാലിലെ ഒരേക്കർ ഇരുപത്തിമൂന്ന് സെൻ്റ് സ്ഥലവും കെട്ടിടങ്ങളും മാത്യു കുഴൽനാടൻ്റെയും രണ്ട് പത്തനംതിട്ട സ്വദേശികളുടെയും പേരിൽ വാങ്ങിയത്.
മാത്യു കുഴൽനാടന്റെ കൈവശം ചിന്നക്കനാലിൽ 50 സെൻറ് അധിക ഭൂമിയുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തൽ. ഇത് കഴിഞ്ഞ ദിവസം അന്വേഷണത്തിന് ശേഷം റവന്യൂ വകുപ്പും ശരി വെച്ചു.
ഇത് സംബന്ധിച്ച് ഉടുമ്പൻചോല ലാൻഡ് റവന്യൂ തഹസിൽദാർ ഇടുക്കി ജില്ലാ കളക്ടർക്ക് റിപ്പോർട്ടും നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്