വർഷങ്ങൾക്ക് മുമ്പ് മുഖത്തടിച്ചതിന്റെ പ്രതികാരം; സുഹൃത്തിനെ വടിവാൾ കൊണ്ട് വെട്ടി

JUNE 23, 2022, 9:02 AM

കാസർകോട്: വർഷങ്ങൾക്ക് മുമ്പ് മുഖത്തടിച്ചതിന് പ്രതികാരമായി സുഹൃത്തിനെ വടിവാൾ കൊണ്ട് വെട്ടിയതായി പരാതി. നീലേശ്വരം വീവേഴ്സ് കോളനിയിലെ മുരളിയെ (55) സുഹൃത്തായ ദിനേശൻ വെട്ടിയതായാണ് പരാതി. ആക്രമണത്തിൽ പരിക്കേറ്റ മുരളി കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ഐസിയുവില്‍ ചികിത്സയിലാണ്.

ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. വീട്ടിൽ ഉറക്കത്തിലായിരുന്ന മുരളിയെ വീട്ടിലെത്തി ഫോൺ ചെയ്ത് പുറത്തേക്ക് വരുത്തിയ ദിനേശൻ ഇരുകാലുകളിലും ഇരുകാലുകളിലും വടിവാൾ കൊണ്ട് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.

ദിനേശനോടൊപ്പം സുനി എന്നയാളും ഉണ്ടായിരുന്നുവെന്ന് മുരളി പറഞ്ഞു. 15 വർഷം മുമ്പ് നീയെന്റെ മുഖത്തടിച്ചത് ഓർമയുണ്ടോടാ എന്ന് ദിനേശൻ ചോദിച്ചപ്പോൾ, തനിക്ക് ഓർമയില്ലെന്ന് പറഞ്ഞു. അപ്പോൾ സുനി വടിവാൾ നൽകി വെട്ടാൻ പറഞ്ഞതിനെ തുടർന്ന് ദിനേശൻ കാലുകളിൽ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് മുരളി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

vachakam
vachakam
vachakam

മദ്യപിക്കുന്നതിനിടെ പഴയ സംഭവം ഓർത്തെടുത്ത ദിനേശനും സുനിയും മുരളിയുടെ വീട്ടിലെത്തി അക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മുരളിയെ ഉടൻ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആക്രമണത്തിൽ കാലിന്റെ പേശികൾക്ക് സാരമായി പരിക്കേറ്റിരുന്നതിനാൽ കണ്ണൂർ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ നീലേശ്വരം പൊലീസ് കേസെടുത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam