മൂന്നരപ്പതിറ്റാണ്ട് മുൻപ് രണ്ടുപേരെ കൊലപ്പെടുത്തിയെന്ന മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് അലിയുടെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി മുൻ എസ്‌പി എൻ സുഭാഷ് ബാബു രംഗത്ത്. 1989 വെള്ളയിൽ ബീച്ചിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് അന്ന് തന്നെ തോന്നിയിരുന്നുവെന്നാണ് എൻ സുഭാഷ് ബാബു വ്യക്തമാക്കിയത്.
39 വർഷങ്ങൾക്കുമുൻപ് കോഴിക്കോട് കൂടരഞ്ഞിയിൽ വച്ച് താൻ രണ്ടുപേരെ വെള്ളത്തിലേക്ക് വീഴ്ത്തി കൊലപ്പെടുത്തിയെന്നായിരുന്നു കഴിഞ്ഞ ദിവസം മുഹമ്മദലി വെളിപ്പെടുത്തിയിരുന്നത്. കൊലപ്പെടുത്താൻ തന്നെ സഹായിച്ചെന്ന് മുഹമ്മദ് അലി പറഞ്ഞ കഞ്ചാവ് ബാബു എന്നയാൾ ബാംഗ്ലാദേശ് കോളനിയിൽ ഉണ്ടായിരുന്നുവെന്നും അന്ന് നടക്കാവ് സിഐ ആയിരുന്ന എൻ സുഭാഷ് ബാബു പ്രതികരിച്ചു.
അതേസമയം മുഹമ്മദലിയുടെ വെളിപ്പെടുത്തലിൽ അന്വേഷണത്തിനായി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ ഏഴാംഗ ക്രൈം സ്‌ക്വാഡ് രൂപീകരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
