കോട്ടയം: കോട്ടയത്ത് റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം പാലാ മുത്തോലിയിലെ ലോഡ്ജിലാണ് പുലിയന്നൂര്‍ സ്വദേശിയായ ടിജി സുരേന്ദ്രനെ (61) മരിച്ച നിലയിൽ കണ്ടെത്തിയത്. റിട്ട. എസ്ഐ ആണ് മരിച്ച ടിജി സുരേന്ദ്രൻ.
റിട്ടയര്‍ ചെയ്തതിന് ശേഷം ഇയാള്‍ കടപ്പാട്ടൂരിലെ പെട്രോള്‍ പമ്പില്‍ ജോലി ചെയ്ത് വരികയായിരുന്നു. വീട്ടുകാരുമായി പിണങ്ങി ഒരു വര്‍ഷത്തോളമായി ഈ ലോഡ്ജിലാണ് താമസിക്കുന്നത്.
രണ്ടു ദിവസമായി പമ്പിലെത്താതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് മരണവിവരമറിഞ്ഞത്. മരണകാരണം വ്യക്തമായിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്