സെക്രട്ടറിയേറ്റിൽ മാധ്യമപ്രവേശനത്തിന് നിയന്ത്രണം വീണ്ടും ശക്തമാക്കി; പ്രധാന ഗേറ്റുകളും അടച്ചു; മാധ്യമ നിയന്ത്രണം വീണ്ടും വിവാദത്തിൽ

JUNE 8, 2026, 11:53 PM

തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ മാധ്യമപ്രവർത്തകരുടെ പ്രവേശനത്തിന് വീണ്ടും നിയന്ത്രണങ്ങൾ കർശനമാക്കി. ഇനി ബന്ധപ്പെട്ട വകുപ്പിൽ നിന്നുള്ള ശുപാർശ ഇല്ലാതെ മാധ്യമപ്രവർത്തകർക്ക് സെക്രട്ടറിയേറ്റ് അകത്ത് പ്രവേശനം അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു.

ഇതോടെ സമര ഗേറ്റായി ഉപയോഗിച്ചിരുന്ന പ്രവേശന കവാടവും അടച്ചിരിക്കുകയാണ്. ഇടയ്ക്കിടെ തുറന്നിരുന്ന സെക്രട്ടറിയേറ്റിലെ പ്രധാന ഗേറ്റും ബാരിക്കേഡുകൾ സ്ഥാപിച്ച് പൂർണമായും അടച്ച നിലയിലാണ്.

സർക്കാർ നടപടിയുടെ ഭാഗമായി മാധ്യമപ്രവേശനം നിയന്ത്രിക്കാനുള്ള ഈ തീരുമാനം നിലവിൽ വന്നതോടെ സെക്രട്ടറിയേറ്റ് പരിസരത്ത് നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് സെക്രട്ടറിയേറ്റിൽ മാധ്യമ നിയന്ത്രണത്തിന് തുടക്കം കുറിച്ചത്. അന്ന് ഈ നടപടിക്കെതിരെ പ്രതിപക്ഷം ശക്തമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam