ഹൂസ്റ്റണിലെ ചരിത്ര കൺവൻഷന് പിന്നാലെ ഷിക്കാഗോയിൽ ഫോമായുടെ സൗഹൃദ സംഗമം

SEPTEMBER 5, 2026, 11:55 AM

ഷിക്കാഗോ: അമേരിക്കൻ മലയാളി കൂട്ടായ്മയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച ഫോമയുടെ ഒൻപതാമത് ഫാമിലി കൺവൻഷന്റെ വിജയത്തിന് പിന്നാലെ സംഘടനാ നേതാക്കളും ഡെലിഗേറ്റുകളും സുഹൃത്തുക്കളും ഒത്തുചേരുന്ന സൗഹൃദ സംഗമത്തിന് ഷിക്കാഗോ വേദിയൊരുങ്ങുന്നു. 'ഫോമാ സൗഹൃദ സംഗമം 2026' എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടിക്ക് ഫോമാ സെൻട്രൽ റീജിയൻ ആതിഥേയത്വം വഹിക്കുമെന്ന് പ്രസിഡന്റ് ബേബി മണക്കുന്നേൽ അറിയിച്ചു.

''ഹൂസ്റ്റണിൽ നടന്ന ചരിത്രപരമായ ഒൻപതാമത് ഫാമിലി കൺവൻഷന്റെ ആവേശവും സൗഹൃദവും കൂടുതൽ ശക്തിപ്പെടുത്തുകയാണ് സ്‌നേഹസംഗമത്തിന്റെ ലക്ഷ്യം. ഫോമാ കുടുംബത്തിലെ നേതാക്കളെയും ഡെലിഗേറ്റുകളെയും സുഹൃത്തുക്കളെയും ഒരുമിച്ച് കാണാനും ആശയങ്ങൾ പങ്കുവയ്ക്കാനും സൗഹൃദം പുതുക്കാനുമുള്ള അവസരമാണിത്...'' ബേബി മണക്കുന്നേൽ വ്യക്തമാക്കി.

ഒക്ടോബർ 16-ാം തിയതി വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് സീറോ മലബാർ കത്തിഡ്രൽ പാരീഷ് ഹാളിലാണ് (5000 St. Charles Rd, Bellwood, IL 60104) പരിപാടികൾ. റീജിയണൽ വൈസ് പ്രസിഡന്റ് ജോൺസൺ കണ്ണൂക്കാടൻ, നാഷണൽ കമ്മിറ്റി അംഗങ്ങളായ ജോർജ് മാത്യു, ജോസി കുരിശിങ്കൽ എന്നിവരുടെ നേതൃത്വത്തിൽ സൗഹൃദ സംഗമത്തിന്റെ വിജയത്തിനായുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഫോമയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികളും വിവിധ റീജിയനുകളിൽ നിന്നുള്ള നേതാക്കളും നാഷണൽ കമ്മിറ്റി അംഗങ്ങളും ഡെലിഗേറ്റുകളും സുഹൃത്തുക്കളും ഉൾപ്പെടെയുള്ളവർ സംഗമത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

vachakam
vachakam
vachakam


കൺവൻഷനിലെ ഔപചാരിക പരിപാടികളിൽനിന്ന് വ്യത്യസ്തമായി സൗഹൃദത്തിനും കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ആശയവിനിമയത്തിനും പ്രാധാന്യം നൽകുന്ന ഒരു കൂട്ടായ്മയായിരിക്കും സൗഹൃദ സംഗമം. ഫോമയുടെ ഭാവി പ്രവർത്തനങ്ങൾ, സംഘടനയുടെ വളർച്ച, വിവിധ റീജിയനുകൾ തമ്മിലുള്ള സഹകരണം തുടങ്ങിയ വിഷയങ്ങളിലും അനൗപചാരിക ചർച്ചകൾക്ക് സംഗമം വേദിയാകും.

ഹൂസ്റ്റൺ കൺവൻഷനിലൂടെ ഫോമാ കൈവരിച്ച സംഘടനാ മികവിന്റെയും കൂട്ടായ്മയുടെയും തുടർച്ചയായി മാറുന്ന ഈ സ്‌നേഹസംഗമം, അമേരിക്കൻ മലയാളികൾക്കിടയിലെ സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും മറ്റൊരു മനോഹര വേദിയാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

vachakam
vachakam
vachakam

ശ്രീകുമാർ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam