അതിര്‍ത്തി കടന്നുള്ള മയക്കുമരുന്ന് വേട്ട: മലേഷ്യയില്‍ 505 കിലോ കെറ്റാമിന്‍ പിടികൂടി; പിന്നില്‍ സൗദി ഇന്റലിജന്‍സ്

SEPTEMBER 5, 2026, 10:07 AM

റിയാദ്: അന്താരാഷ്ട്ര ലഹരി കടത്ത് സംഘങ്ങള്‍ക്ക് ശക്തമായ പ്രഹരമേല്‍പ്പിച്ച് മലേഷ്യയില്‍ വന്‍ മയക്കുമരുന്ന് വേട്ട. മലേഷ്യയിലേക്ക് കടത്താന്‍ ശ്രമിച്ച 505.6 കിലോഗ്രാം കെറ്റാമിന്‍ ഗുളികകളാണ് മലേഷ്യന്‍ കസ്റ്റംസിന്റെ ലഹരിവിരുദ്ധ വിഭാഗം പിടിച്ചെടുത്തത്. സൗദി അറേബ്യ നല്‍കിയ കൃത്യമായ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മലേഷ്യന്‍ സംഘത്തിന്റെ നിര്‍ണായക നീക്കം.

സൗദി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ കൈമാറിയ വിവരങ്ങളാണ് വന്‍ ലഹരി ശേഖരം കണ്ടെത്താന്‍ സഹായിച്ചത്. അന്താരാഷ്ട്ര തലത്തില്‍ അതിര്‍ത്തികള്‍ കടന്നുള്ള മയക്കുമരുന്ന് ശൃംഖല തകര്‍ക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ മികച്ച സുരക്ഷാ ഏകോപനവും സഹകരണവുമാണ് നിലനില്‍ക്കുന്നതെന്ന് സൗദി ആഭ്യന്തര മന്ത്രാലയ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തലാല്‍ ബിന്‍ ഷല്‍ഹൂബ് പ്രതികരിച്ചു.

സൗദിയിലെയും മറ്റ് രാജ്യങ്ങളിലെയും യുവാക്കളെ ലക്ഷ്യമിട്ട് നടത്തുന്ന ഇത്തരം മയക്കുമരുന്ന് കടത്തുകള്‍ നിരീക്ഷിക്കാനും തടയാനും കര്‍ശന നടപടികള്‍ തുടരുകയാണ്. ലഹരി വിപത്തില്‍ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന കുറ്റവാളികളെ പിടികൂടുന്നതിനുമുള്ള സുരക്ഷാ നീക്കങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam