തിരുവിതാംകൂർ ദേവസ്വം ബർഡിൽ തസ്തിക കൂട്ടണമെന്ന റിപ്പോർട്ട് വെളിച്ചം കണ്ടില്ല

OCTOBER 12, 2025, 9:13 PM

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ വെട്ടിപ്പും കൊള്ളയും തടയാൻ കണക്കെടുപ്പ് കാര്യക്ഷമമാക്കണമെന്ന ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന്റെ ശുപാർശ ഒരു വർഷമായിട്ടും വെളിച്ചം കണ്ടില്ല. ഓഡിറ്റിംഗ് വിഭാഗത്തിൽ അധികമായി 12 താത്കാലിക തസ്തികകൾ അനുവദിക്കണം എന്നതടക്കമായിരുന്നു ശുപാർശ.

കണക്കെടുപ്പിന് നിലവിലെ മാനവശേഷി പരിമിതമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഭരണപരിഷ്‌കാരവകു് അഡിഷണൽ സെക്രട്ടറി വി.എസ്. ഗോപാലിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ റിപ്പോർട്ട് കഴിഞ്ഞവർഷമാണ് സമർപ്പിച്ചത്. എസ്റ്റാബ്ലിഷ്മെന്റ് കോടതി, റിപ്പോർട്ട്, സ്ട്കൂട്ടിണി, മരാമത്ത് സെക്ഷനുകളിലെ ജോലികളിലെ കാലതാമസം ഒഴിവാക്കാൻ ഓരോ സെക്ഷനിലും അധികമായി ഓരോരുത്തരെക്കൂടി നിയോഗിക്കണമെന്നും ശുപാർശ ചെയ്തിരുന്നു.

മേജർ, മൈനർ ക്ഷേത്രങ്ങളിലുൾപ്പെടെ ബോർഡിന് കീഴിലുള്ള 1,340 സ്ഥാപനങ്ങളിൽ കണക്കെടുപ്പ് നടത്തുന്നതിന് താത്കാലികക്കാരുൾപ്പെടെ 35 ജീവനക്കാർ മാത്രമാണ് നിലവിലുള്ളത്. മുമ്പുള്ളതിനേക്കാൾ സ്ഥാപനങ്ങളും ജീവനക്കാരും പദ്ധതികളുമടക്കം വർദ്ധിച്ചെങ്കിലും അതിന് ആനുപാതികമായികണക്കെടുപ്പ് വിഭാഗത്തെ ശക്തിപ്പെടുത്തിയിട്ടില്ല.

vachakam
vachakam
vachakam

റിപ്പോർട്ട് സമർപ്പിച്ചിട്ടും ഇ-ഓ ഫീസ് സംവിധാനം കാര്യക്ഷമമാക്കാനോ കൂടുതൽ ജീവനക്കാരെ നിയോഗിച്ച് പോരായ്മകൾക്ക് പരിഹാരം കാണാനോ നടപടിയുണ്ടായില്ല.



vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam