സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം: ഡിഎ, ഡിആർ ആദ്യ ഗഡു അനുവദിച്ചു

FEBRUARY 9, 2026, 5:32 AM

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസമായി ഡിഎയും ഡിആറും ആദ്യ ഗഡുവായി നൽകാൻ സർക്കാർ ഉത്തരവായി. മൂന്ന് ശതമാനം കുടിശിക ഈ മാസത്തെ ശമ്പളത്തോടൊപ്പം നൽകും എന്നാണ് ലഭിക്കുന്ന വിവരം. പെൻഷൻകാർക്കും ക്ഷാമബത്ത കുടിശിക ഇതോടൊപ്പം ലഭിക്കും.

ഇതോടെ ഡിഎ 22 ശതമാനത്തിൽ നിന്ന് 25 ശതമാനമായി ഉയർന്നു. വർധിപ്പിച്ച ഡിഎയുടെ ആദ്യ ഗഡു ഫെബ്രുവരി ശമ്പളത്തോടൊപ്പം നൽകും. ശേഷിക്കുന്ന തുക മാർച്ചിൽ നൽകും.

ഡിഎ, ഡിആർ കുടിശിക മുഴുവനായി തീർക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കിയിരുന്നു. കൂടാതെ 12-ാം ശമ്പള പരിഷ്കരണ കമ്മീഷനും പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam