തിരുവനന്തപുരം: എസ്‌ഐആറിലെ പുരോഗതികള്‍ വിശദീകരിച്ച് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തന്‍ ഖേല്‍ക്കര്‍.
ഭരണഘടന അനുസരിച്ച് നിയോഗിക്കപ്പെട്ടവരാണ് ബിഎല്‍ഒമാര്‍. അവരെ നിയന്ത്രിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്. നിയമം അനുസരിച്ചാണ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നതെന്നും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു.
എസ്‌ഐആറുമായി ബന്ധപ്പെട്ട ഫോം വിതരണം ഗ്രാമപ്രദേശങ്ങളിലാണ് ബാക്കിയുള്ളതെന്നും ഇത് പൂര്‍ത്തീകരിക്കാനായി ആളുകള്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് ലക്ഷത്തിലധികം ഫോമുകള്‍ ഡിജിറ്റലൈസ് ചെയ്‌തെന്നും 97 ശതമാനത്തിലധികം ഫോമുകള്‍ വിതരണം ചെയ്‌തെന്നും രത്തന്‍ ഖേല്‍ക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദമാക്കി.
'ബൂത്ത് ലെവല്‍ ഓഫീസര്‍മാരാണ് എല്ലാത്തിനെക്കാളും പ്രധാനം. ബിഎല്‍ഒമാരുടെ പ്രവര്‍ത്തനം കൊണ്ടാണ് എസ്‌ഐആര്‍ മുന്നോട്ട് പോകുന്നത്. എന്നാല്‍ ചില ജില്ലകളില്‍ ബിഎല്‍ഒമാരുടെ ജോലി തടസ്സപ്പെടുത്താന്‍ ശ്രമം നടന്നു. അവര്‍ക്കെതിരായി ഉണ്ടായ പ്രചാരണങ്ങളാണ് ഇതിന് പിന്നില്‍.
ബിഎല്‍ഒമാരുടെ ജോലി തടസപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടാകും. ബിഎല്‍ഒമാരുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.' രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
