ചേർത്തല : മുഖ്യമന്ത്രിസ്ഥാനം ഇല്ലെന്നു വ്യക്തമായതിനു പിന്നാലെ രമേശ് ചെന്നിത്തല വീട്ടിൽനിന്നു പോയെന്ന് റിപ്പോർട്ട്. അദ്ദേഹം വീട്ടിലില്ലെന്ന് ജ്യോതികുമാർ ചാമക്കാല അറിയിച്ചു.
ചാമക്കാലയും അൻവർ സാദത്തും രാവിലെ മുതൽ തിരുവനന്തപുരം വഴുതക്കാട്ടെ ചെന്നിത്തലയുടെ വീട്ടിലുണ്ടായിരുന്നു. ടി.ജെ. വിനോദും ഇടയ്ക്ക് ഇവിടെ വന്നിരുന്നു.
അതേസമയം, വീടിനു മുൻപിൽ മാധ്യമങ്ങളും പ്രവർത്തകരും ഉണ്ടായിരുന്നതിനാൽ പിൻവശം വഴിയാണ് അദ്ദേഹം പോയതെന്നാണ് വ്യക്തമാകുന്നത്.
നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ നില്‍ക്കാതെ രമേശ് ചെന്നിത്തല ഗുരുവായൂരിലേക്കു ക്ഷേത്രദര്‍ശനത്തിനു പോയെന്നാണു റിപ്പോര്‍ട്ട്. മന്ത്രിസഭയിൽ ചേരില്ലെന്ന് രമേശ് ചെന്നിത്തല ഹൈക്കമാൻഡിനെ അറിയിച്ചുവെന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
