തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തലിനെതിരായ ഓഡിയോ സന്ദേശത്തിൽ നിലപാട് ആവർത്തിച്ച് രമേശ് ചെന്നിത്തല. രാഹുൽ മാങ്കൂട്ടത്തലിനെ പാർട്ടിയിൽ നിന്നു പുറത്താക്കിയതാണ്എന്നും സുധാകരൻ ഉൾപ്പടെ എല്ലാവരും ചേർന്നു എടുത്ത തീരുമാനമാണത് എന്നും പാർട്ടി പരിപാടിയിൽ രാഹുൽ എങ്ങിനെ പങ്കെടുത്തു എന്നറിയില്ലെന്നും ആണ് രമേശ് ചെന്നിത്തല പ്രതികരിച്ചത്.
അതേസമയം രാഹുലിന്റെ ഓഡിയോ സന്ദേശം കേട്ടിട്ടില്ലെന്നും കേൾക്കേണ്ട ഏർപ്പാടൊന്നും അല്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു. ഓഡിയോ സന്ദേശത്തിന്റെ പേരിൽ നടപടി എടുത്ത പാർട്ടിയാണ് കോൺഗ്രസ്. പത്മകുമാറിനെതിരെയും വാസുവിനെതിരെയും നടപടി എടുക്കാൻ പിണറായിക്കും എം.വി. ഗോവിന്ദനും ധൈര്യമുണ്ടോ എന്നും രമേശ് ചെന്നിത്തല ചോദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
