മലവെള്ളപ്പാച്ചിലിൽ തേക്കും ഈട്ടിയും കടപുഴകും; ശക്തമായ രാഷ്ട്രീയ മാറ്റമുണ്ടാകുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

MARCH 14, 2026, 10:37 PM

കാസർകോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്തമായ രാഷ്ട്രീയ മാറ്റമുണ്ടാകുമെന്നും തിരഞ്ഞെടുപ്പ് തരംഗത്തിൽ വൻമരങ്ങൾ പോലും കടപുഴകുമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി.

കാസർകോട് ഡി.സി.സി. സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കണ്ണൂരിൽ മത്സരിക്കുമെന്ന കെ. സുധാകരന്റെ പ്രഖ്യാപനം പാർട്ടിയെ പ്രതിരോധത്തിലാക്കിയിട്ടില്ലെന്നും, സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് സുധാകരനോട് തന്നെ ചോദിക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പാർട്ടി എടുക്കുന്ന ഏത് തീരുമാനത്തോടും സുധാകരൻ സഹകരിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും ഉണ്ണിത്താൻ കൂട്ടിചേർത്തു.സ്ഥാനാർത്ഥി നിർണ്ണയത്തിൽ പാരമ്പര്യത്തേക്കാൾ വിജയസാധ്യതയ്ക്കാണ് കോൺഗ്രസ് മുൻഗണന നൽകുന്നത്.

vachakam
vachakam
vachakam

വിജയിക്കാൻ സാധ്യതയുള്ളവരെ മാത്രമേ ഇത്തവണ മത്സരരംഗത്തിറക്കൂ. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വലിയ മുന്നേറ്റം നടത്തുമെന്നും 111 സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് നിലവിൽ പ്രചരിക്കുന്ന വിവാദങ്ങൾ മാധ്യമസൃഷ്ടി മാത്രമാണെന്നും ഉണ്ണിത്താൻ ആരോപിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam