തിരുവനന്തപുരം: കേരളത്തിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത തൂക്കുസഭ നിലവിൽ വരുമെന്നും, അവിടെ ബിജെപി നിർണ്ണായക ശക്തിയായി മാറുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയിൽ ബഹളമുണ്ടാക്കാനും ബെഞ്ചിൽ കയറി പ്രതിഷേധിക്കാനും ഉള്ളവർക്കാകരുത് ജനങ്ങൾ വോട്ട് നൽകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
നിയമസഭയിലെ കൈയാങ്കളി കേസിനെ മുൻനിർത്തി നേമത്തെ ഇടത് സ്ഥാനാർത്ഥി വി. ശിവൻകുട്ടിയെ പരോക്ഷമായി പരിഹസിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമർശം.
സംസ്ഥാനത്ത് നിലവിൽ ഭരണമാറ്റത്തിനുള്ള സാധ്യതകളാണ് കാണുന്നതെന്നും ജനങ്ങൾ വലിയ തോതിലുള്ള മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപിയുടെ പ്രകടനം ഇത്തവണ കേരള രാഷ്ട്രീയത്തിന്റെ ഗതി മാറ്റുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
