എട്ടുനാള്‍ നീണ്ട ജയില്‍ വാസത്തിന് ശേഷം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിൽ മോചിതനായി. യൂത്ത് കോണ്‍.ദേശീയ അധ്യക്ഷന്‍ ബി.വി.ശ്രീനിവാസിന്റെ നേതൃത്വത്തില്‍ രാഹുലിന് പ്രവര്‍ത്തകര്‍ വന്‍ സ്വീകരണം ആണ് നല്‍കിയത്.
തനിക്കെതിരെ പ്രതികാര നടപടിയാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും നാടുവാഴുന്ന രാജാവാണെന്ന് കരുതുന്ന പിണറായി വിജയൻ കിരീടം താഴെ വെക്കണമെന്നും ജനങ്ങള്‍ പിന്നാലെയുണ്ടെന്നും രാഹുല്‍ പറഞ്ഞു. പ്രവർത്തകർ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങിയ രാഹുലിന് വൻ സ്വീകരണമാണ് യൂത്ത് കോണ്‍ഗ്രസ് ഒരുക്കിയത്. തുറന്ന വാഹനത്തില്‍ ആണ് രാഹുലിനെ ആനയിച്ചത്. സംഘടനയുടെ ദേശീയ അധ്യക്ഷൻ ബി.വി. ശ്രീനിവാസ്, ഷാഫി പറമ്പില്‍ എം.എല്‍.എ, പി.സി. വിഷ്ണുനാഥ് എം.എല്‍.എ തുടങ്ങിയവര്‍ രാഹുലിനൊപ്പം വാഹനത്തിലുണ്ടായിരുന്നു.
ഉപാധികളോടെയാണ് കോടതി രാഹുലിന് ജാമ്യം അനുവദിച്ചത്. ഒരു മാസത്തേക്ക് എല്ലാ ചൊവ്വാഴ്ചയും തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിലെത്തി ഒപ്പിടണം. 25,000 രൂപ കെട്ടിവയ്ക്കുകയും വേണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്