മുംബൈ: കഴിഞ്ഞ ദിവസമാണ് പാറശ്ശാല സ്വദേശി രാഹുൽ രാജിനെ നവിമുംബൈയിലെ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
രാഹുൽ തൊഴിൽ തട്ടിപ്പിന് ഇരയായി എന്ന സംശയമാണ് ആദ്യഘട്ടത്തിൽ പൊലീസ് പങ്കുവെച്ചത്. ഈ വിഷയത്തിൽ കുടുംബം പ്രതികരിക്കുകയാണ് ഇപ്പോൾ.
കപ്പലിൽ ജോലി നൽകാമെന്ന വാഗ്ദാനത്തിൽ അഞ്ച് ലക്ഷം രൂപയാണ് ഏജന്‍റിന് നൽകിയതെന്നും മരണവിവരം പുറത്ത് വന്നതോടെ ഇയാൾ മുങ്ങിയെന്നും രാഹുൽ രാജിന്‍റെ അച്ഛൻ പറഞ്ഞു. ഏജന്‍റ് മാനസികമായി ബുദ്ധിമുട്ടിച്ചെന്നും അച്ഛൻ കൂട്ടിച്ചേർത്തു.
കടം വാങ്ങിയും മറ്റുമാണ് പണം സ്വരൂപിച്ചത്. സർക്കാർ പുറമ്പോക്കിൽ ഷീറ്റ് മേഞ്ഞ വീട്ടിലാണ് രാഹുലിന്റെ കുടുംബം താമസിക്കുന്നത്. ജോലി നേടി നല്ലൊരു വീട്, സഹോദരിയുടെ വിവാഹം അങ്ങനെ ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു..
സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്ന കുടുംബത്തിന്‍റെ ഏക പ്രതീക്ഷയാണ് രാഹുൽ രാജിന്‍റെ മരണത്തോടെ അറ്റ് പോയത്. ഞായറാഴ്ചയാണ് പാറശ്ശാലയിലെ ഏജന്‍റിന്‍റെ വാക്ക് കേട്ട് കപ്പലിൽ ജോലി പ്രതീക്ഷിച്ച് രാഹുൽ നവിമുംബൈയിലെത്തിയത്. ഇതിന് മുൻപ് മൂന്ന് വട്ടം ഇതേ പോലെ വന്നിട്ടുണ്ടെന്നും അവസാന നിമിഷം തൊടുന്യായങ്ങൾ പറഞ്ഞ് മടക്കി വിടുകയായിരുന്നു. ഇത്തവണയും അതേ അവസ്ഥയുണ്ടായിരിക്കാം എന്നാണ് കുടുംബത്തിന്‍റെ ആരോപണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്