'കുറുവ സംഘവുമായി തനിക്ക് ബന്ധമില്ല'; നീല ട്രോളി കള്ളപ്പണ ആരോപണത്തിൽ മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

DECEMBER 3, 2024, 1:06 PM

പാലക്കാട്: നീല ട്രോളി കള്ളപ്പണ ആരോപണങ്ങള്‍ ആവര്‍ത്തിച്ച സിപിഐഎമ്മിന് മറുപടിയുമായി പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്ത്. ട്രോളി ബാഗ് കേസില്‍ നുണപരിശോധനക്ക് തയ്യാറാണെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചത്. 

കുറുവ സംഘവുമായി തനിക്ക് ബന്ധമില്ല. ബന്ധമുള്ളവര്‍ ആ രീതിയില്‍ അന്വേഷിക്കട്ടെ. സിപിഐഎം ജില്ലാ സെക്രട്ടറിയുടെ ആരോപണം പാര്‍ട്ടി നേതാക്കള്‍ പോലും ഏറ്റെടുത്തിട്ടില്ല. അദ്ദേഹത്തിന്റെ ആരോപണങ്ങള്‍ക്ക് പാര്‍ട്ടി നല്‍കുന്ന വില എത്രയെന്ന് ഇതില്‍ നിന്ന് വ്യക്തമാകുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി.

അതേസമയം ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും ആ പെട്ടി അടക്കാന്‍ കോണ്‍ഗ്രസ്സ് ഉദ്ദേശിച്ചിട്ടില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam