കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പ്രതിയായ ബലാൽസംഗ കേസിൽ പരാതിക്കാരി ഹൈക്കോടതിയിൽ. മുൻകൂർ ജാമ്യ ഹർജിയിൽ തീരുമാനമെടുക്കുന്നതിനു മുൻപ് തന്നെ കേൾക്കണമെന്നാണ് പരാതിക്കാരി മുന്നോട്ട് വെച്ചിരിക്കുന്നത്.
രാഹുലിനെതിരായ ആദ്യകേസിലാണ് കീഴ്‌ക്കോടതി ജാമ്യം നിഷേധിക്കുകയും പിന്നീട് മുൻകൂര്‍ ജാമ്യ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തത്. രണ്ടാം കേസിൽ മാത്രമാണ് നിലവിൽ രാഹുലിന് ജാമ്യം ലഭിച്ചിരിക്കുന്നത്.
ആദ്യ കേസിൽ പരാതിക്കാരിയുടെ എല്ലാ വാദങ്ങളും പരിഗണിച്ചു കൊണ്ടാണ് കീഴ്കോടതി ജാമ്യഹര്‍ജി തള്ളിയത്. പിന്നീട് മുൻകൂര്‍ജാമ്യ ഹര്‍ജിയുമായി ഹൈക്കോടതിയിൽ വന്നപ്പോള്‍ അറസ്റ്റ് താത്ക്കാലികമായി തടഞ്ഞിരുന്നു. ജാമ്യഹര്‍ജിയിൽ തീരുമാനുമുണ്ടാകുന്നത് വരെ അറസ്റ്റ് തടഞ്ഞുകൊണ്ടുളള ഉത്തരവ് നീട്ടുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
