റേഡിയോ ജോക്കിയും എഴുത്തുകാരനുമായ ജോസഫ് അന്നംകുട്ടി ജോസ് വിവാഹിതനായി. കഴിഞ്ഞ ദിവസമാണ് ലളിതമായ ചടങ്ങിൽ അദ്ദേഹം വിവാഹിതനായത്. ആൻ ആണ് വധു. ജോസഫ് അന്നംകുട്ടി ജോസ് തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
" ഇന്ന് ഞങ്ങൾ വിവാഹിതരായി, വധുവിന്റെ പേര് ആൻ...എന്റെ ജീവിതത്തിലെ ഏറ്റവും ലളിതമായ ചടങ്ങായിരുന്നു വിവാഹം. എന്റെ കുടുംബവും, ആനിന്റെ കുടുംബവും, വിവാഹം നടത്തിയ സുഹൃത്തുക്കളായിട്ടുള്ള പുരോഹിതരും, ഏറ്റവും വേണ്ടപ്പെട്ടവരായ ഈശോയും ഫാമിലിയും മാത്രമേ ഉണ്ടായിരുന്നുള്ളു...ആരോ പറഞ്ഞ പോലെ, മുറിവേറ്റ രണ്ടു മനുഷ്യർ ഒരായുസ്സുകൊണ്ട് പരസ്പരം സുഖപ്പെടുത്താൻ ശ്രമിക്കുന്ന ഒന്നാണ് വിവാഹം" എന്നാണ് അദ്ദേഹം കുറിച്ചത്. ചിത്രങ്ങൾ ഇപ്പോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്