ആർ ശ്രീലേഖ വട്ടിയൂർക്കാവിൽ ബിജെപി സ്ഥാനാർത്ഥിയാകും

MARCH 6, 2026, 5:20 AM

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം ഉറപ്പിച്ച് ആർ‌ ശ്രീലേഖ. വട്ടിയൂർക്കാവിൽ ശ്രീലേഖ ബിജെപി സ്ഥാനാർത്ഥിയാകും. ബിജെപി ഔദ്യോ​ഗികമായി തന്നെ ഇക്കാര്യം അറിയിച്ചിരിക്കുകയാണ്.നാളെ മണ്ഡലത്തിൽ ചുവരെഴുതി പ്രചാരണം തുടങ്ങും. 

കേരളത്തിലെ എപ്ലസ് മണ്ഡലങ്ങളിൽ ഒന്നാണ് വട്ടിയൂര്‍ക്കാവ്. ഇവിടത്തെ പല വാര്‍ഡുകളിലും ബിജെപിക്ക് മേധാവിത്തമുണ്ട്. വളരെ ശക്തമായ ത്രികോണപ്പോര് വട്ടിയൂര്‍ക്കാവിൽ പ്രതീക്ഷിക്കാമെന്ന സൂചനകളാണ് പുറത്തുവരുന്നത്.

അതേസമയം, നേമത്ത് രാജീവ് ചന്ദ്രശേഖര്‍ ഉറപ്പിക്കുന്നു. അതുപോലെ തന്നെ കഴക്കൂട്ടത്ത് വി മുരളീധരനും പാലക്കാട് ശോഭ സുരേന്ദ്രനും തൃശ്ശൂരിൽ പത്മജ വേണുഗോപാലും സ്ഥാനാര്‍ത്ഥികളാകുമെന്ന് ഉറപ്പിക്കുന്നു. അതിന് പിന്നാലെയാണ് വട്ടിയൂര്‍ക്കാവിൽ ആര്‍ ശ്രീലേഖ സ്ഥാനാര്‍ത്ഥിയാകുമെന്ന വിവരം പുറത്തുവന്നിരിക്കുന്നത് 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam