തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം അയക്കാനുള്ള ക്യു.ആ കോഡ് സംവിധാനം പിൻവലിച്ചതായി റിപ്പോർട്ട്. ക്യു.ആർ കോഡ് ദുരുപയോഗം ചെയ്യുന്നുവെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടിയെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്.
അതേസമയം ഇതിന് പകരം പോർട്ടലില്‍ നല്‍കിയിട്ടുള്ള യു.പി.ഐ ഐ.ഡി വഴി പണം അയയ്ക്കാം. keralacmdrf@sbi എന്ന യു.പി.ഐ ഐ.ഡി വഴി ഗൂഗിള്‍പേയിലൂടെ സംഭാവന നല്‍കാനാകും. സംഭാവന നല്‍കുന്നതിന് www.donation.cmdrf.kerala.gov.in എന്ന പോർട്ടലില്‍ ദുരിതാശ്വാസ നിധിയിലുള്ള വിവിധ ബാങ്കുകളുടെ എല്ലാ അക്കൗണ്ട് നമ്പരുകളും നല്‍കിയിട്ടുണ്ട്.
അതേസമയം പോർട്ടലില്‍ നല്‍കിയിരിക്കുന്ന നേരിട്ടുള്ള പേയ്‌മെന്റ് സംവിധാനം വഴി വിവരങ്ങള്‍ നല്‍കി ഓണ്‍ലൈൻ ബാങ്കിംഗ്, ഡെബിറ്റ്/ ക്രെഡിറ്റ് കാർഡുകള്‍, യു.പി.ഐ എന്നിവ വഴിയോ അക്കൗണ്ട് നമ്പർ വഴി നേരിട്ടോ സംഭാവന നല്‍കാം. ഇതിലൂടെ നല്‍കുന്ന സംഭാവനയ്ക്ക് ഉടൻ തന്നെ നിങ്ങള്‍ക്ക് റെസിപ്റ്റ് ഡൗണ്‍ലോഡ് ചെയ്യാൻ സാധിക്കും. യു.പി.ഐ വഴിയുള്ള ഇടപാടുകള്‍ക്ക് 48 മണിക്കൂറിന് ശേഷമേ റസീപ്റ്റ് ലഭിക്കൂ. ദുരിതാശ്വാസ നിധിയിലെ തുക ചെലവഴിക്കാൻ പ്രത്യേക ഉദ്യോഗസ്ഥനെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പോർട്ടലിലും സോഷ്യല്‍ മീഡിയ വഴിയും വിവിധ അക്കൗണ്ടുകളുടെ യു.പി.ഐ ക്യുആർ കോഡുകള്‍ നല്‍കിയിരുന്നു. അത് ദുരുപയോഗപ്പെടുത്താനുള്ള സാദ്ധ്യത ശ്രദ്ധയില്‍ പെട്ടതിനെ തുടർന്നാണ് നടപടി ഉണ്ടായിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്