കോഴിക്കോട്: തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തിൽ മുസ്ലിം ലീഗ് പ്രവർത്തകർ വെള്ളം തളിച്ച് പ്രതീകാത്മക ശുദ്ധികലശം നടത്തിയ സംഭവത്തിൽ 10 പേർക്കെതിരെ കേസെടുത്തു.
കഴിഞ്ഞ തവണ നഷ്ടമായ ചങ്ങരോത്ത് പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചതിനു പിന്നാലെ നടത്തിയ വിജയാഹ്ലാദ പ്രകടനത്തിനിടെയാണ് ലീഗ് പ്രവർത്തകർ പഞ്ചായത്ത് ഓഫിസിന് മുന്നിൽ വെള്ളം തളിച്ച് പ്രതീകാത്മക ശുദ്ധീകരണം നടത്തിയത്.
പഞ്ചായത്ത് മുൻ പ്രസിഡന്റ് ഉണ്ണി വേങ്ങേരിയുടെ പരാതിയിൽ എസ്‍സി-എസ്ടി വകുപ്പ് പ്രകാരമാണ് കേസ്.
എന്നാൽ, ദലിത് വിഭാഗക്കാരനായ നിലവിലെ പഞ്ചായത്ത് പ്രസിഡന്റിനെ അവഹേളിച്ചാണ് ലീഗ് പ്രവർത്തകർ ശുദ്ധീകരണം നടത്തിയതെന്ന് സിപിഎം ആരോപിച്ചിരുന്നു. പഞ്ചായത്തിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു.
ശുദ്ധികലശം പോലുള്ള കാര്യങ്ങൾ ഒരിക്കലും മുസ്ലിം ലീഗിന്റെ രാഷ്ട്രീയ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്ന് ജനറൽ സെക്രട്ടറി പി.എം.എ.സലാം പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
