തൃശ്ശൂരിന് പിന്നാലെ മൂന്ന്   ജില്ലകളിൽ കൂടി നിരോധനാജ്ഞ

APRIL 24, 2024, 4:45 PM

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് തൃശ്ശൂരിന് പിന്നാലെ മൂന്ന്   ജില്ലകളിൽ കൂടി നിരോധനാജ്ഞ. 

തിരുവനന്തപുരം,  പത്തനംതിട്ട, തൃശൂർ, കാസർകോട് ജില്ലകളിലാണ്  ജില്ലാ കലക്ടർമാർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

 കൊട്ടിക്കലാശം കഴിഞ്ഞ് ഇന്നു വൈകിട്ട് ആറു മണി മുതലാണ് തിരുവനന്തപുരം, തൃശൂർ, കാസർകോട് എന്നീ ജില്ലകളിലെ  നിരോധനാജ്ഞ. പത്തനംതിട്ടയിൽ നാളെ വൈകിട്ട് 6 മണി മുതലാണ് നിരോധനാജ്ഞ.

vachakam
vachakam
vachakam

ശനിയാഴ്ച വരെ പൊതുയോഗങ്ങൾ പാടില്ലെന്നാണ് കലക്ടർമാരുടെ നിർദ്ദേശം. നിശബ്ദ പ്രചരണം നടത്താമെങ്കിലും അഞ്ചിലധികം ആളുകൾ കൂടാൻ പാടില്ലെന്നും ഉത്തരുവകളിൽ പറയുന്നു.

തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മണ്ഡലത്തിനു പുറത്തു നിന്നെത്തിയവർ ഇന്നു വൈകിട്ട് ആറിനുള്ളിൽ മണ്ഡലം വിട്ടു പോകണമെന്ന് കാസർകോട് ജില്ലാ കലക്ടർ  നിർദ്ദേശിച്ചു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam