തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഇന്നും തുടരുമെന്ന് കെഎസ്ഇബി അറിയിച്ചു.വൈകുന്നേരത്തെ പീക്ക് സമയത്താണ് വൈദ്യുതി നിയന്ത്രണം ഉണ്ടാവുക. എത്ര സമയം വൈദ്യുതി നിയന്ത്രണം എന്നതിൽ വ്യക്തതയില്ല.
എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണ് എന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്.
കഴിഞ്ഞ നാല് ദിവസമായി അരമണിക്കൂർ മുതൽ ഒന്നരമണിക്കൂർ വരെയാണ് വൈദ്യുതി നിയന്ത്രണം. അതേ സ്ഥിതി ഇന്നും തുടരും എന്നാണ് റിപ്പോർട്ടുകൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
