തിരുവനന്തപുരം: അവയവദാനം മഹാദാനം! വാഹനാപകടത്തിൽ മരിച്ച കിളിമാനൂർ സ്വദേശി ജിജിന്റെ അഞ്ച് അവയവങ്ങൾ ദാനം ചെയ്യും.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ച് ഇന്നലെയോടെയായിരുന്നു ജിജിന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്.
ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിൽ ക്ലർക്ക് ആയി ജോലി ചെയ്യുകയായിരുന്നു ജിജിൻ. കരൾ, വൃക്ക, ഹൃദയം, പാൻക്രിയാറ്റിക് ഗ്രന്ഥി, കോർണിയ എന്നീ അവയവങ്ങളാണ് ദാനം ചെയ്തത്.
അടയമൺ നെല്ലിക്കുന്ന് അശ്വമാലികയിൽ ജിജിൻ(37) ഞായറാഴ്ച അർധരാത്രിയോടെയായിരുന്നു അപകടത്തിൽപ്പെട്ടത്. കല്ലമ്പലത്തിന് സമീപം തോട്ടയ്ക്കാട് വച്ച് കാറിന് പിന്നിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ ജിജിന് ഗുരുതരമായി പരിക്കേറ്റു.
അപകടത്തിന് പിന്നാലെ മസ്തിഷ്‌ക മരണം സംഭവിച്ചതോടെ ജിജിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം തീരുമാനിക്കുകയായിരുന്നു. ഒരു വൃക്കയും നേത്രപടലങ്ങളും നൽകാനുള്ള സ്വീകർത്താക്കളെ നിലവിൽ ലഭ്യമായിട്ടുണ്ട്. മൃതസഞ്ജീവനി വഴി മറ്റ് അവയവങ്ങളും നൽകുന്നതിനുള്ള സാധ്യതകളാണ് പരിശോധിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
