തിരുവനന്തപുരം: സർക്കാർ തയ്യാറാക്കിയ 60 പേജുള്ള നയപ്രഖ്യാപന പ്രസംഗമാണ് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ഒരു മിനിറ്റിൽ താഴെ വായിച്ചത്.
പ്രസംഗത്തിന്റെ ഏറ്റവും അവസാനത്തെ പാരഗ്രാഫാണ് അദ്ദേഹം വായിച്ചതും. എന്നാൽ അദ്ദേഹം വായിച്ച പാരഗ്രാഫിലും കേന്ദ്രസർക്കാരിന് വിമർശനമായിരുന്നു.
സർക്കാരിന്റെ അതിശയകരമായ നേട്ടങ്ങൾക്ക് വെല്ലുവിളിയായത് കേന്ദ്രസർക്കാരാണെന്നാണ് നയപ്രഖ്യാപന പ്രസംഗത്തിലെ വിമർനം. ഫെഡറൽ സംവിധാനത്തിന് കേന്ദ്രനയം വെല്ലുവിളിയാണെന്നും പറയുന്നുണ്ട്.
കടമെടുപ്പ് നിയന്ത്രണം വലിയ പ്രതിസന്ധിക്ക് കാരണമായി. സുപ്രീം കോടതിയെ സമീപിക്കാൻ വരെ നിർബന്ധിതരായി. കേന്ദ്രനിലപാടിൽ അടിയന്തര പുനപരിശോധന വേണം. അർഹതപ്പെട്ട ഗ്രാന്റും സഹായവിഹിതവും തടഞ്ഞുവെയ്ക്കുന്നു.
സാമ്പത്തിക അച്ചടക്കവും ആഭ്യന്തരവരുമാനവും കൂട്ടി പിടിച്ചുനിന്നു. കേന്ദ്രനടപടിയിൽ സംസ്ഥാനത്തിന് വലിയ ആശങ്കയുണ്ടെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്