കൊച്ചി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സുരക്ഷാ ഡ്യൂട്ടിക്ക് നെടുമ്പാശേരി വിമാനത്താവളത്തില്‍ മദ്യപിച്ചെത്തിയ പൊലീസുകാരനെതിരെ നടപടി. കെഎപി അസിസ്റ്റന്റ് കമാന്‍ഡന്റ് സുരേഷിനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. വിമാനത്താവളത്തിലെ സുരക്ഷയ്ക്കായിട്ടാണ് സുരേഷിനെ നിയോഗിച്ചിരുന്നത്.
കഴിഞ്ഞ ഓഗസ്റ്റില്‍ അമിത് ഷാ കേരള സന്ദര്‍ശനത്തിന് എത്തിയപ്പോഴായിരുന്നു സംഭവം. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനതല നേതൃയോഗത്തില്‍ പങ്കെടുക്കാനായിരുന്നു അമിത് ഷാ എത്തിയത്. അസ്വാഭാവികത തോന്നിയ മറ്റ് ഉദ്യോഗസ്ഥര്‍ സുരേഷിനെ സുരക്ഷാ ചുമതയില്‍ നിന്ന് മാറ്റി മെഡിക്കല്‍ പരിശോധന നടത്തിയതോടെയാണ് മദ്യപിച്ചതായി തെളിഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
