പുനലൂരിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്

SEPTEMBER 24, 2025, 6:41 AM

പുനലൂരിൽ റബ്ബർ തോട്ടത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ഇടതുകാലിന് സ്വാധീനമില്ലാത്ത പുരുഷനാണ് കൊല്ലപ്പെട്ടതെന്നാണ് കണ്ടെത്തൽ. വലതുവാരിയെല്ലിനേറ്റ കുത്താണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

പുനലൂർ, മുക്കടവിൽ സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിലാണ് ചങ്ങലയിൽ ബന്ധിച്ച നിലയിൽ ജീർണിച്ച മൃതദേഹം കണ്ടെടുത്തത്.മൃതദേഹത്തിന് ഏഴു ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇത് കൊലപാതകമായിരുന്നെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.വലതുവാരിയെല്ലിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ഈ മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കൊലപാതക ശേഷം പെട്രോൾ ഒഴിച്ച് മൃതദേഹം കത്തിച്ചുവെന്നും പൊലീസ് വിലയിരുത്തുന്നു. മൃതദേഹത്തിൽ നിന്നും ഡിഎൻഎ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്.

ശരീരത്തിൽ സ്വർണമാലയും മൃതദേഹത്തിന് സമീപത്തായി സ്റ്റീൽ കത്രികയും ഒഴിഞ്ഞ ബാഗ്, കന്നാസ്, കുപ്പി എന്നിവ കണ്ടെത്തിയിരുന്നു. ഡിഎൻഎ പരിശോധന നടത്തിയ ശേഷം മറ്റു സ്റ്റേഷനുകളിലെ മാൻമിസ്സിംഗ് കേസുകളും പരിശോധിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam