കാസർകോട്: കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങൾ സൂക്ഷിച്ച സ്ഥലത്തുണ്ടായ പൊട്ടിത്തെറിയിൽ പൊലീസ് കേസെടുത്തു.
അലക്ഷ്യമായി പടക്കം കൈകാര്യം ചെയ്തതിനാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
ഷെഡില്‍ സൂക്ഷിച്ചിരുന്നത് രണ്ട് ദിവസത്തേക്കുള്ള പടക്കം
തെയ്യം നടക്കുന്നതിൻറെ സമീപത്ത് തന്നെ ക്ഷേത്ര കലവറയിൽ പടക്കങ്ങൾ സൂക്ഷിച്ചത് ഗുരുതര വീഴ്ചയാണെന്നാണ് ആരോപണം.
പടക്കങ്ങൾ പൊട്ടിക്കുന്നതിൻറെ സമീപത്ത് തന്നെ പടക്കങ്ങൾ അടങ്ങിയ ബോക്സുകൾ സൂക്ഷിച്ചതായാണ് ദൃക്സാക്ഷികളുടെ മൊഴി.
ഉത്സവവുമായി ബന്ധപ്പെട്ട മറ്റ് പരിപാടികൾ നടത്തില്ല : മുപ്പത് ദിവസം ക്ഷേത്രം അടച്ചിടും
പടക്കങ്ങൾ സൂക്ഷിച്ച കലവറയുടെ മേൽക്കൂരയും വാതിലുകളുമൊക്കെ തകർന്നിട്ടുണ്ട്.
ഇവിടെ പടക്കങ്ങൾ സൂക്ഷിച്ചകാര്യം ഇവിടെയുണ്ടായിരുന്നവർക്കും അറിയില്ലായിരുന്നു. സംഭവത്തിൽ വീരർകാവ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളെ കസ്റ്റഡിയിലെടുത്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്