തിരുവനന്തപുരം: അപമര്യാദയായി പെരുമാറിയെന്ന ജീവനക്കാരിയുടെ പരാതിയിൽ കെഎസ്ഐഇ എംഡിക്കെതിരെ പൊലീസ് കേസെടുത്തു.
എംഡി ബി.ശ്രീകുമാറിനെതിരെ സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിനുള്ള വകുപ്പ് ചുമത്തി മ്യൂസിയം പൊലീസാണ് കേസെടുത്തത്. വ്യവസായ വകുപ്പിൻറെ കീഴിലുള്ള സ്ഥാപനമാണ് കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എൻറർപ്രൈസസ് ലിമിറ്റഡ്.
രണ്ടുദിവസം മുമ്പാണ് കെഎസ്ഐഇ ജീവക്കാരി എംഡി ബി.ശ്രീകുമാറിനെതിരെ പരാതി നൽകുന്നത്. കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് ശ്രീകുമാരിൽ നിന്ന് മോശം അനുഭവം ഉണ്ടായതെന്നും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ജീവനക്കാരി പറഞ്ഞു.
അതേസമയം, ഇത് തെറ്റായ വർത്തയാണെന്നും താൻ ഒരിക്കലും ജീവനക്കാരിയോട് മോശമായി പെരുമാറിയിട്ടില്ലായെന്നും ശ്രീകുമാർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
