എറണാകുളം: സഹപ്രവർത്തകനെതിരെ തയ്യാറാക്കിയ പരാതിക്കത്ത് അബദ്ധത്തിൽ വാട്‌സ്ആപ്പ് സ്റ്റാറ്റസായി പങ്കുവെച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥനാണ് പരാതിക്കത്ത് സ്റ്റാറ്റസായി അപ്‌ലോഡ് ചെയ്തത്.
ഒരു സഹപ്രവർത്തകനെതിരെ പേര് പരാമർശിക്കാതെ തയ്യാറാക്കിയ പരാതിയാണ് അബദ്ധത്തിൽ സ്റ്റാറ്റസായി പ്രത്യക്ഷപ്പെട്ടത്. സ്റ്റേഷനിൽ നടപ്പാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' ദുർബലപ്പെടുത്താൻ ഒരു ഉദ്യോഗസ്ഥൻ ശ്രമിക്കുന്നുവെന്ന ആരോപണമാണ് പരാതിയിലുണ്ടായിരുന്നത്.
സ്റ്റാറ്റസ് പങ്കുവെച്ചത് ശ്രദ്ധയിൽപ്പെട്ടതോടെ ഉദ്യോഗസ്ഥൻ ഉടൻ തന്നെ അത് പിൻവലിച്ചു. എന്നാൽ ഇതിനകം തന്നെ സഹപ്രവർത്തകരിൽ പലരും സ്റ്റാറ്റസിന്റെ സ്ക്രീൻഷോട്ട് എടുത്തതോടെ സംഭവം പൊലീസ് വൃത്തങ്ങളിൽ ചർച്ചയായി.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് എറണാകുളം റൂറൽ എസ്.പി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പരാതിക്കത്ത് എങ്ങനെ സ്റ്റാറ്റസായി പങ്കുവെക്കപ്പെട്ടുവെന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചുവരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
